Posts

Showing posts from March, 2023

വി.എച്ച്.എസ്.ഇ. തൊഴിൽമേള ശ്രദ്ധേയമായി

Image
വടകര: വി.എച്ച്.എസ്.ഇ. പഠിച്ച് ഉപരിപ ഠനം നേടിയവർക്കായി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വടകര മേഖല സംഘടിപ്പിച്ച തൊഴിൽമേളയിൽ ആയിരത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 60 ൽ പരം കമ്പനികൾ പങ്കെടുത്ത മേളയിൽ ആയിരത്തിലധികം ഒഴിവുകൾ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. കാലത്ത് 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്ന മേളയിലൂടെ 260 പേർക്ക് സ്ഥിര നിയമനവും 800 ഓളം പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാലത്ത് 9 മണിക്ക് ടൗൺഹാളിൽ  കെ.മുരളീധരൻ.എംപി മേള ഉദ്ഘാടനം ചെയ്തു. വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായ ചടങ്ങിൽ എം ബിജു, സിന്ധു പ്രേമൻ, എൻ കെ ഹരീഷ്, മനോജ് മണിയൂർ, ശ്രീമതി അപർണ വി ആർ, രാജീവൻ കെ, റിയാസ് എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി എപി പ്രജിത സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.