വി.എച്ച്.എസ്.ഇ തൊഴിൽ മേള: വെബ് സൈറ്റ് ലോഞ്ച് ചെയ്തു
വി.എച്ച്.എസ്.ഇ തൊഴിൽ മേള: വെബ് സൈറ്റ് ലോഞ്ച് ചെയ്തു
കോഴിക്കോട്
: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ്
കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ മാർച്ച് ഒന്നിന് വടകര ടൗൺ ഹാളിൽ വച്ച്
സംഘടിപ്പിക്കുന്ന വടകര മേഖലാ തൊഴിൽ മേളയുടെ വെബ്സൈറ്റ് ലോഞ്ചിംഗ്
കോഴിക്കോട് ജില്ലാ കളക്ടർ നരസിംഹു ഗരി തേജ് ലോഹിത് റെഡി നിർവ്വഹിച്ചു.
കരിയർ മാസ്റ്റർമാരായ ഹബീബ് റഹ്മാൻ.ടി.വി, സക്കരിയ എളേറ്റിൽ, ബിൻസി.കെ.വി,
ഡോ: സുബി.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച്, വടകര നഗര സഭ,
പേരാമ്പ്ര കരിയർ ഡവലപ്മെൻ്റ് സെൻറർ എന്നിവയുടെ സഹകരണത്തോടെ
സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ അറുപതോളം തൊഴിൽ ദാതാക്കളും കോഴിക്കോട്,
വയനാട്, മലപ്പുറം, കണ്ണൂർ എന്നീ നാല് ജില്ലകളിൽ നിന്നുമുള്ള
വി.എച്ച്.എസ്.ഇ. പാസായ പതിനെട്ടിനും മുപ്പത്തി അഞ്ചിനും ഇടയിൽ പ്രായമുള്ള
യുവതീ യുവാക്കളും പങ്കെടുക്കും.
https://vhsejobfair.com എന്ന വെബ് സൈറ്റിൽ തൊഴിൽ ദാതാക്കൾക്കും തൊഴിലന്വേഷകർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.
Comments
Post a Comment