2500 ഒഴിവുകൾ 60 കമ്പനികൾ. VHSE തൊഴിൽ മേള 2023 - രജിസ്‌ട്രേഷൻ ഫിബ്രവരി 28 വരെ

 


_രണ്ടായിരത്തിലധികം ഒഴിവുകൾ നൂറോളം കമ്പനികൾ_ 
 *തൊഴിൽമേള വടകരയിൽ മാർച്ച് ഒന്നിന്*
 വടകര :  പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കോഴിക്കോട് വയനാട് മലപ്പുറം കണ്ണൂർ ജില്ലകളിൽ നിന്നും വി എച്ച് എസ് സി വിജയിച്ചവരോ തുടർപഠനം നടത്തിയവരോ ആയ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി തൊഴിൽമേള സംഘടിപ്പിക്കുന്നു.  *കോഴിക്കോട് ജില്ല എംപ്ലോയ്മെൻറ് ഓഫീസ്, വടകര നഗരസഭ ,  കരിയർ ഡെവലപ്മെൻറ് സെൻറർ പേരാമ്പ്ര എന്നിവയുടെ* സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത് *മാർച്ച് 1 ബുധനാഴ്ച രാവിലെ 9 മണി മുതൽ 2.30 വരെ വടകര ടൗൺഹാളിൽ*. നൂറിൽപരം തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്ന മേളയിൽ ഇതിനകം *രണ്ടായിരത്തിൽ പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്* ഓട്ടോമൊബൈൽ, അഗ്രികൾച്ചർ , നഴ്സിംഗ് ലാബ് ടെക്നീഷ്യൻ , ഫിനാൻസ്, ഹെൽത്ത്  കെയർ , ഹോസ്പിറ്റൽ , ഇൻഫർമേഷൻ ടെക്നോളജി , ഫുഡ് ഇൻഡസ്ട്രി , മാനേജ്മെൻറ് , ടൂറിസം , ഹോസ്പിറ്റാലിറ്റി ,  സെയിൽസ് , വെറ്റിനറി ഫാർമസ്യൂട്ടിക്കൽസ് ,  റീട്ടെയിൽ സെയിൽസ് ,  വിദ്യാഭ്യാസം , അഡ്വർടൈസിംഗ് , ടെക്സ്റ്റൈൽസ് , ഫിഷറീസ് കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ ആണ് തൊഴിൽ അവസരങ്ങൾ ലഭ്യമായിട്ടുള്ളത് .തൊഴിൽ മേളയിൽ തൊഴിൽ അന്വേഷികർക്ക് അഭിരുചി പരീക്ഷ ,  കരിയർ കൗൺസിലിംഗ് തുടങ്ങിയ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട് ആയിരക്കണക്കിന് തൊഴിൽ അന്വേഷകരെയാണ്  പ്രതീക്ഷിക്കുന്നത്. തൊഴിൽ മേളയുടെ നടത്തിപ്പിന്   വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു.  പ്രവർത്തനങ്ങൾക്ക് കെ.കെ.രമ എം.എൽ.എ രക്ഷാധികാരിയും  മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു കെ.പി ചെയർ പേഴ്സണും വടകര റീജണൽ വെക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റൻറ് ഡയറക്ടർ അപർണ വി ആർ ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു . 
തൊഴിൽ മേള വെബ്സൈറ്റിൽ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.  കോഴിക്കോട്, വയനാട് ജില്ലകളിലെ 38 വി.എച്ച്.എസ്സ്. സ്കൂളുകളിലും ജോബ് ഫെയർ ഹെൽപ് ഡസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. സ്പോട് രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമായിരിക്കും.


 

Comments

Popular posts from this blog

VHSE Job Fair - Vadakara Region on 1st March 2023

വി.എച്ച്.എസ്.ഇ തൊഴിൽ മേള: വെബ് സൈറ്റ് ലോഞ്ച് ചെയ്തു