VHSE തൊഴിൽ മേള ബ്രോഷർ പ്രകാശനം ചെയ്തു.
*തൊഴിൽ മേള ബ്രോഷർ പ്രകാശനം ചെയ്തു.*
വടകര
വൊക്കേഷണൽ
ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് സെല്ലിന്റെ
ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര നഗരസഭയുടെയും
സഹകരണത്തോടെ മാർച്ച് ഒന്നിന് വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്ന തൊഴിൽ
മേളയുടെ പോസ്റ്റർ കെ.മുരളീധരൻ എം.പി. .പ്രകാശനം ചെയ്തു. വടകര റീജിയണൽ അസി:
ഡയരക്ടർ അപർണ വി.ആർ, കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് സെൽ ജില്ലാ കോ-ഓഡിനേറ്റർ
ടി.വി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
നൂറോളം സ്ഥാപനങ്ങളിലായി നാനൂറോളം ഒഴിവുകളാണ് ഇപ്പോൾ റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
മെഡിക്കൽ
- പാരാമെഡിക്കൽ - ഐ.ടി, എഞ്ചിനിയറിംഗ് , അഗ്രിക്കൾച്ചർ , ഫിഷറീസ്,
കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി , ട്രാവൽ ആന്റ് ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ
തൊഴിലവസരങ്ങളാണ് വി.എച്ച്.എസ്. ഇ കോഴ്സ് പഠിച്ചവർക്ക് ലഭ്യമാവുക.
നഴ്സിംഗിൽ മാത്രം നൂറോളം ഒഴിവുകളുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ , മലപ്പുറം ജില്ലകളിൽ നിന്നുള്ള 18-നു 35നും ഇടയിൽ പ്രായമുള്ള വർക്കാണ് അവസരം.
Comments
Post a Comment