2500 ഒഴിവുകൾ 60 കമ്പനികൾ. VHSE തൊഴിൽ മേള 2023 - രജിസ്‌ട്രേഷൻ ഫിബ്രവരി 28 വരെ

_രണ്ടായിരത്തിലധികം ഒഴിവുകൾ നൂറോളം കമ്പനികൾ_ *തൊഴിൽമേള വടകരയിൽ മാർച്ച് ഒന്നിന്* വടകര : പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കോഴിക്കോട് വയനാട് മലപ്പുറം കണ്ണൂർ ജില്ലകളിൽ നിന്നും വി എച്ച് എസ് സി വിജയിച്ചവരോ തുടർപഠനം നടത്തിയവരോ ആയ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി തൊഴിൽമേള സംഘടിപ്പിക്കുന്നു. *കോഴിക്കോട് ജില്ല എംപ്ലോയ്മെൻറ് ഓഫീസ്, വടകര നഗരസഭ , കരിയർ ഡെവലപ്മെൻറ് സെൻറർ പേരാമ്പ്ര എന്നിവയുടെ* സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത് *മാർച്ച് 1 ബുധനാഴ്ച രാവിലെ 9 മണി മുതൽ 2.30 വരെ വടകര ടൗൺഹാളിൽ*. നൂറിൽപരം തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്ന മേളയിൽ ഇതിനകം *രണ്ടായിരത്തിൽ പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്* ഓട്ടോമൊബൈൽ, അഗ്രികൾച്ചർ , നഴ്സിംഗ് ലാബ് ടെക്നീഷ്യൻ , ഫിനാൻസ്, ഹെൽത്ത് കെയർ , ഹോസ്പിറ്റൽ , ഇൻഫർമേഷൻ ടെക്നോളജി , ഫുഡ് ഇൻഡസ്ട്രി , മാനേജ്മെൻറ് , ടൂറിസം , ഹോസ്പിറ്റാലിറ്റി , സെയിൽസ് , വെറ്റിനറി ഫാർമസ്യൂട്ടിക്കൽസ് , റീട്ടെയിൽ സെയിൽസ് , വിദ്യാഭ്യാസം , അഡ്വർടൈസിംഗ് , ടെക്സ്റ്റൈൽസ് , ഫിഷറീസ് ക...